Sunday, April 12, 2009

മഴയില്‍....

മഴയിറങ്ങുമ്പോള്‍ അവ്യക്തമായ ഓര്‍മ്മകള്‍ ഉണരും....സ്വപ്നങ്ങളില്‍ മാത്രം കണ്ടിട്ടുള്ള എതോ ജാലകവാതില്‍ തുറന്നു മഴനൂലുകള്‍ നെയ്തെടുത്ത ചിറകുകള്‍ കൊണ്ട് ഏതോ ജന്മത്തിലേക്കു ഞാന്‍ മടങ്ങും....വാക്കുകളായി അത് കടലാസില്‍ പടരുമ്പോള്‍ എന്റെ മനസ് അതില്‍ പകര്‍നില്ലല്ലോ എന്നോര്‍ത്ത് ഒരു ചെറിയ നൊമ്പരം മനസ്സില്‍ വിടരും....കണ്ണുനീര്‍ത്തുള്ളികള്‍ മഴയില്‍ അലിഞ്ഞു ചേരും....

.